Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : One Panchayat

എ.കെ. ശ​ശീ​ന്ദ്ര​ന് ഭൂ​രി​പ​ക്ഷം ഒ​രു പ​ഞ്ചാ​യ​ത്തി​ല്‍ മാ​ത്രം

കോ​​​​ഴി​​​​ക്കോ​​​​ട്: നി​​​​യ​​​​മ​​​​സ​​​​ഭാ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ എ​​​​ക്കാ​​​​ല​​​​വും ഇ​​​​ട​​​​തി​​​​നോ​​​​ട് ചേ​​​​ർ​​​​ന്നു​​​നി​​​​ന്ന എ​​​​ല​​​​ത്തൂ​​​​രി​​​​ൽ, എ​​​​ൽ​​​​ഡി​​​​എ​​​​ഫ് ആ​​​​ധി​​​​പ​​​​ത്യ​​​​ത്തി​​​​ന് കൂ​​​​ച്ചു​​​​വി​​​​ല​​​​ങ്ങി​​​​ട്ട യു​​​​ഡി​​​​എ​​​​ഫ് വി​​​​ജ​​​​യ​​​​ത്തി​​​​ന് ക​​​​രു​​​​ത്താ​​​​യ​​​​ത് ത​​​​ല​​​​ക്കു​​​​ള​​​​ത്തൂ​​​​ർ, ക​​​​ക്കോ​​​​ടി, ന​​​​ന്മ​​​​ണ്ട, എ​​​​ല​​​​ത്തൂ​​​​ർ, കാ​​​​ക്കൂ​​​​ർ, കു​​​​രു​​​​വ​​​​ട്ടൂ​​​​ർ, ചേ​​​​ള​​​​ന്നൂ​​​​ർ പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ലെ ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി വോ​​​​ട്ട് ചോ​​​​ര്‍​ച്ച. ത​​​​ദ്ദേ​​​​ശ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലു​​​​ണ്ടാ​​​​യ വോ​​​​ട്ട് ചോ​​​​ര്‍​ച്ച പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ന്‍ ശ്ര​​​​മി​​​​ക്കാ​​​​തി​​​​രു​​​​ന്ന​​​​താ​​​​ണ് ഇ​​​​പ്പോ​​​​ഴു​​​​ണ്ടാ​​​​യ തി​​​​രി​​​​ച്ച​​​​ടി​​​​ക്ക് കാ​​​​ര​​​​ണ​​​​മാ​​​​യ​​​​തെ​​​​ന്നാ​​​​ണ് വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ല്‍.

ത​​​​ദ്ദേ​​​​ശ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ എ​​​​ല​​​​ത്തൂ​​​​രി​​​​ൽ എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​ന് 83,846 വോ​​​​ട്ടാ​​​​യി​​​​രു​​​​ന്നു ല​​​​ഭി​​​​ച്ച​​​​ത്. ഇ​​​​തി​​ൽ 18,346 വോ​​​​ട്ട് ഇ​​​​ത്ത​​​​വ​​​​ണ നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ന​​​​ഷ്ട​​​​മാ​​​​യി.​​ അ​​​​തേ​​​​സ​​​​മ​​​​യം ത​​​​ദ്ദേ​​​​ശ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ല​​​​ഭി​​​​ച്ച​​​​തി​​​​നേ​​​​ക്കാ​​​​ൾ 4,589 വോ​​​​ട്ടു​​​​ക​​​​ൾ യു​​​​ഡി​​​​എ​​​​ഫി​​​​ന് ഇ​​​​ത്ത​​​​വ​​​​ണ അ​​​​ധി​​​​കം ല​​​​ഭി​​​​ച്ചു. 2021 നി​​​​യ​​​​മ​​​​സ​​​​ഭാ​ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലേ​​​​തി​​​​നേ​​​​ക്കാ​​​​ൾ ഇ​​​​ത്ത​​​​വ​​​​ണ 32,525 വോ​​​​ട്ടു​​​​ക​​​​ളും യു​​​​ഡി​​​​എ​​​​ഫ് അ​​​​ധി​​​​കം നേ​​​​ടി.

ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ഭ​​​​ര​​​​ണം പി​​​​ടി​​​​ച്ച ത​​​​ല​​​​ക്കു​​​​ള​​​​ത്തൂ​​​​രി​​​​ൽ യു​​​​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ര്‍​ഥി വി​​​​ദ്യ ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ന് 1,790 വോ​​​​ട്ടി​​​​ന്‍റെ ലീ​​​​ഡാ​​​​ണ് ല​​​​ഭി​​​​ച്ച​​​​ത്. ഇ​​​​ത്ത​​​​വ​​​​ണ യു​​​​ഡി​​​​എ​​​​ഫ് ഭ​​​​ര​​​​ണം പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത ന​​​​ന്മ​​​​ണ്ട​​​​യി​​​​ലും എ.​​​​കെ. ശ​​​​ശീ​​​​ന്ദ്ര​​​​നേ​​​​ക്കാ​​​​ൾ വി​​​​ദ്യ​​​​ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ന് 910 വോ​​​​ട്ടി​​​​ന്‍റെ ലീ​​​​ഡ് ല​​​​ഭി​​​​ച്ചു.

ഇ​​​​ട​​​​തു​​​​പ​​​​ക്ഷം ഭ​​​​രി​​​​ക്കു​​​​ന്ന കാ​​​​ക്കൂ​​​​ർ പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ൽ 2,434 വോ​​​​ട്ടി​​​​ന്‍റെ ഭൂ​​​​രി​​​​പ​​​​ക്ഷം വി​​​​ദ്യ നേ​​​​ടി. യു​​​​ഡി​​​​എ​​​​ഫി​​​​ൽ​​​നി​​​​ന്ന് എ​​​​ൽ​​​​ഡി​​​​എ​​​​ഫ് ഭ​​​​ര​​​​ണം പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത ചേ​​​​ള​​​​ന്നൂ​​​​ർ പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ൽ 1,889 വോ​​​​ട്ടി​​​​ന്‍റെ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​മാ​​​​ണ് വി​​​​ദ്യ​​​​ക്കു​​​​ള്ള​​​​ത്.

ആ​​​​റു ബൂ​​ത്തു​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ട്ട എ​​​​ല​​​​ത്തൂ​​​​ർ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ ഡി​​​​വി​​​​ഷ​​​​നി​​​​ൽ 1,651 വോ​​​​ട്ട് അ​​​​ധി​​​​കം വി​​​​ദ്യ​​​​ക്ക് ല​​​​ഭി​​​​ച്ചു. എ​​​​ൽ​​​​ഡി​​​​എ​​​​ഫ് കു​​​​ത്ത​​​​ക കൈ​​​​യാ​​​​ളു​​​​ന്ന ക​​​​ക്കോ​​​​ടി പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ൽ മാ​​​​ത്ര​​​​മാ​​​​ണ് ശ​​​​ശീ​​​​ന്ദ്ര​​​​ന് 362 വോ​​​​ട്ടി​​​​ന്‍റെ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​മു​​​​ള്ള​​​​ത്. ച​​​​രി​​​​ത്ര​​​​ത്തി​​​​ലാ​​​​ദ്യ​​​​മാ​​​​യി എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​ൽ​​നി​​​​ന്ന് ഭ​​​​ര​​​​ണം പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത കു​​​​രു​​​​വ​​​​ട്ടൂ​​​​ർ പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ൽ 3,579 വോ​​​​ട്ടി​​​​ന്‍റെ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​മാ​​​​ണ് വി​​​​ദ്യ ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ൻ നേ​​​​ടി​​​​യ​​​​ത്.

Latest News

Corehub Up